Saturday, June 19, 2021
ദേശീയ വായനദിനം
Saturday, February 13, 2021
Who was valentine ? ആരായിരുന്നു വാലന്റൈൻ ?
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍.."
ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്,
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു. പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്നാ 'വാലന്‍റൈൻസ് ഡേ'യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള സ്വീകാര്യതാ കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്. 'മല്ലു ലവ് ബേർഡ്‌സ്'കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.
വർഷമെമ്പാടും ലോകമുഴുവനുമുള്ള പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ വാലന്‍റൈന്‍ എന്നൊരു വിശുദ്ധന്‍ പേരിലും !.
ആരാണ് വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?
ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നാ ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്നപടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷക്ക് വിധിക്കുകയും ചെയ്തു.
മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നാ വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച്ച ലഭിച്ചുവെന്നും, പിന്നീട്, തനിക്ക് കാഴ്ച്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ലാ. അവസാനം മരണശിക്ഷാ ദിവസമായ ഫെബ്രുവരി 14- മാം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍, തന്നെ പ്രണയിച്ചാ അവളുടെ കയ്യിൽ,
വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി - " From Your Valentine." ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം, തന്റെ കമിതാവിന് ആശംസിക്കുന്നാ കാർഡിൽ 'From Your Valentine' എന്നും കൂടി എഴുതി ചേർക്കുന്നു.
തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്,
വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ 'Whitefriar Church' -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.
ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ അരങ്ങേറുന്നത്. എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും " From your valentine".
Saturday, February 6, 2021
World Cancer Day
Tuesday, January 12, 2021
ജനുവരി ഒരു ഓർമ്മ; നന്ദിത !
Monday, November 23, 2020
റോസലീന ലബാര്‍ഡോ - ഉറങ്ങുന്ന സുന്ദരി ! Rosalia Lombardo- Sleeping Beauty(13 December 1918 – 6 December 1920
റോസലീന ലബാര്‍ഡോ - ഉറങ്ങുന്ന സുന്ദരി !
Rosalia Lombardo- Sleeping Beauty
(13 December 1918 – 6 December 1920)
നൂറ് വർഷങ്ങൾക്ക് (1918) മുൻപുള്ള ഒരു ഡിസംബർ മാസം 13-നാണ്,
'മാരിയോ ലബാള്‍ഡോ' എന്നാ ഇറ്റലിക്കാരന് പ്രഭുവിന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ കുഞ്ഞ് പിറന്നത്. അയാൾ, അവൾക്ക് 'റോസലീനാ' എന്നാ പേരിട്ടു വിളിച്ചു. അവളുടെ ചിരിയും കരച്ചിലും ആ വീട് സ്വർഗ്ഗതുല്യമാക്കി. ദിവസത്തിൽ കൂടുതല്‍ സമയവും തന്റെ കുഞ്ഞുമാലാഖയുടെ കൂടെ ചിലവഴിക്കാൻ മാരിയോ സമയം കണ്ടെത്തിയിരുന്നു. അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുവാൻ, അവളുടെ ഏതൊരു ആഗ്രഹത്തിനും അതിസമ്പന്നനായാ ആ പിതാവ് എപ്പോഴും തയ്യാറായിരുന്നു. എന്നാൽ, ചില സന്തോഷങ്ങൾ, അത് ചിലപ്പോൾ മനുഷ്യന്റെ, സമ്പത്തിനും, പരിമിതികൾക്കും അപ്പുറമായിരിക്കും.
ഇറ്റലിയിലെ ആ സമ്പന്ന പ്രഭുവിന്റെ, കുടുംബത്തിലെ കളിയും ചിരിയും മായുവാൻ അധികം സമയം വേണ്ടി വന്നില്ല. ആ മാലാഖയുടെ രണ്ടാം പിറന്നാളിന്, ഏഴ് ദിവസം ബാക്കിയുള്ളപ്പോൾ 'ന്യുമോണിയ' പിടിപെട്ട് അവൾ, താൻ വന്നാ സ്വർഗ്ഗലോകത്തേയ്ക്ക് 1920 ഡിസംബർ ആറാം തീയതി മടങ്ങിപ്പോയി. കൃത്യമായി പറഞ്ഞാൽ വെറും 1 വർഷവും, 359 ദിവസവും മാത്രമേ അവൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ.
അവളുടെ വിയോഗം, മാരിയോ ലബാള്‍ഡോന്നാ പിതാവിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദിവസത്തിൽ, ഒരു നിമിഷം പോലും തന്റെ മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അദ്ദേഹത്തിനു അവളുടെ മരണം ഉൾക്കൊള്ളുവാൻ ആയില്ലാ. അതിനാൽ, തന്റെ മകളെ എന്നും കാണുവാൻ വേണ്ടി, ആ നൂറ്റാണ്ടിൽ അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം തന്റെ പൊന്നോമനയ്ക്കായി ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ മരണം വരെ, എന്നും തന്റെ മകളെ കാണുവാനായി, അവളുടെ മൃതശരീരം എബാം ചെയ്തു സൂക്ഷിക്കുവാൻ ആ പ്രഭു തീരുമാനമെടുത്തു. അതിനായി, അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പേരുകേട്ട ഏബാമര്‍ ആല്‍ഫെര്‍ഡോ സലാഫിയ എന്ന വിദഗ്‌ദ്ധനെ സമീപിച്ചു. ഇത്രയും ചെറിയ കുഞ്ഞിന്റെ ശരീരം എംബാം ചെയ്യുവാൻ ആദ്യമൊക്കെ, ആല്‍ഫെര്‍ഡോ വിസമ്മതിച്ചെങ്കിലും, ഒടുവിൽ അയാൾ, ആ ദൗത്യം
ഏറ്റെടുക്കുകയും, റോസലീന ലബാര്‍ഡോയുടെ ആന്തരികാവയവങ്ങൾ അതേപടിനിലനില്‍ത്തി കൊണ്ട്
ശവശരീരം എംബാം ചെയ്യുകയും, ഇറ്റലി, സിസിലയിലെ 'പാൽമറോ' കപ്പൂച്ചൻ ആശ്രമത്തിലെ Catacombe dei- സിമിത്തേരിയിൽ സൂക്ഷിക്കുകയും ചെയ്തു.
വിസ്‌മയജനകമായി, ആല്‍ഫെര്‍ഡോ എംബാം ചെയ്ത മറ്റുള്ള മൃതശരീരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായി 'റോസലീന'യുടെ കുഞ്ഞുശരീരത്തിന് വർഷങ്ങളോളം
ഒരു ചുളിവ് പോലും സംഭവിച്ചില്ലാ. പതിയെ പതിയെ ശാസ്ത്രലോകം ഈ ഉറങ്ങുന്ന കുഞ്ഞുസുന്ദരിയെ പഠനങ്ങൾക്കും, നിരീക്ഷണങ്ങൾക്കും. വിധേയമാക്കി. 2009-ൽ നാഷണൽ ജിയോഗ്രാഫി ചാനലിന്റെ നേതൃത്വത്തിൽ, അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, റോസലീനയുടെ ശരീരത്തിൽ നിന്ന് ഒരു അവയവും പോലും നീക്കം ചെയ്യപ്പെട്ടിട്ടല്ലെന്നും, എന്നാൽ വർഷങ്ങളായി ഈർപ്പം നിറഞ്ഞ സിമിത്തേരിൽ മൃതദേഹം വച്ചിരിക്കുന്ന പെട്ടി ഇരിക്കുന്നതിനാൽ, ത്വക്കിന് നിറം വിത്യാസം സംഭവിക്കുന്നുണ്ടെന്നും കണ്ടെത്തി. അതിനാൽ, കപ്പൂച്ചൻ അധികൃതർ ആ മൃതശരീരം വായു കടക്കാത്ത ഒരു ചില്ലു കൂട്ടിലേക്ക് മാറ്റുകയും, സന്ദർശകർക്ക് കാണുവാൻ തുറന്ന് കൊടുക്കുകയും ചെയ്തു.
പിന്നീട്, അതേ വർഷം തന്നെ, ആ കപ്പൂച്ചൻ ആശ്രമത്തിലെ ക്യുറേറ്റർ ഫാദർ: ഡാറിയോ പിംബിനോ-മസ്കലി, നടത്തിയ ഒരു പരിശോധനയിൽ, ബോഡി എംബാം ചെയ്‌താ ഡോക്ടർ ആല്‍ഫെര്‍ഡോ എഴുതിയ ഒരു പഴയ ഗ്രന്ഥചുരുളുകൾ കണ്ടെത്തി, തുടർന്ന് ഫാദർ ഡാറിയോ അവയെല്ലാം, ഇറ്റാലിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷ്ലേക്ക് തര്‍ജ്ജമചെയ്യുകയും ചെയ്തു. അതിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
"injected the cadaver with a fluid made of formalin to kill bacteria, alcohol to dry the body, glycerin to keep her from overdrying, salicylic acid to kill fungi, and zinc salts to give her body rigidity. Accordingly, the formula's composition is "one part glycerin, one part formalin saturated with both zinc sulfate and chloride, and one part of an alcohol solution saturated with salicylic acid."
എന്നാൽ, അവളെ സന്ദര്‍ശിച്ചാ, സന്ദര്‍ശകരിൽ ഉളവായ,
ആശ്ചര്യകരമായ കാര്യം എന്തെന്ന് വെച്ചാൽ, ആ കുഞ്ഞുമാലാഖയുടെ നീലകണ്ണുകൾ ദിവസത്തിൽ പലപ്രാവശ്യം തുറക്കുകയും, അടയുകയും ചെയ്യുന്നതായി പലർക്കും അനുഭവവേദ്യമായി. പിന്നീട്, വിദഗ്‌ദ്ധർ നടത്തിയ സൂക്ഷ്‌മ നിരീക്ഷണത്തിൽ, അവർ കണ്ടെത്തിയത്, അവളെ അടക്കം ചെയ്തിരിക്കുന്ന ഗ്ലാസ് പെട്ടിയുടെ വശങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം അവളുടെ പാതിയടഞ്ഞ നീലകണ്ണുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ, കാഴ്ചക്കാരിൽ ഒരുതരം 'optical illusion' എന്നൊരു പ്രതിഭാസത്തിന് കാരണമാകുന്നു എന്നാണ്.
അല്ലെങ്കിൽ ഒരുപക്ഷേ, കൊതിതീരെ കണ്ടുതീരാത്ത ഈ വലിയ ലോകത്തെ, അവൾ വീണ്ടും നോക്കി കാണുന്നതായിരിക്കാം.
Sunday, November 8, 2020
ഡൊണാൾഡ് ജോണ്‍ ട്രംപ്
Thursday, October 15, 2020
ഒക്ടോബർ 15-ലോക വിദ്യാർത്ഥി ദിനം.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ബഹുമാനപ്പെട്ടാ ശ്രീ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15, എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ, 2010 മുതലാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. സ്ഥാനമാനങ്ങൾക്കും, പദവികൾക്കും ഉപരി ജനങ്ങളുടെ “അദ്ധ്യാപകൻ’ ആയി മാത്രം അറിയപ്പെടാനാണ് ഡോ.കലാം അദ്ദേഹം ജീവിച്ചിരുന്ന കാലമത്രയും ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഒക്ടോബർ 15 ലോക വിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായി.
കുട്ടികളോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് ഏറെ ഇഷ്ടം. ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്, വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് പ്രതീക്ഷയുടെ ചിറകുകൾ നല്കി.
എന്റെ ബാംഗ്ലൂർ ജീവിതഘട്ടത്തിൽ ഒരിക്കൽ മുൻ രാഷ്ട്രപതി ശ്രീ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രസംഗം, നേരിട്ട് കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ, അദ്ദേഹം വിവരിച്ചൊരു സംഭവകഥ ഓർത്തു പോകുന്നു. (ഈ സംഭവം, അദ്ദേഹത്തിന്റെ-Ignited Minds: Unleashing The Power Within India, എന്നാ പുസ്തകത്തിൽ അതിമനോഹരമായി വിവരിക്കുന്നുണ്ട്).
1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേർന്ന ബിഷപ്പ് ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്,ആയതിനാൽ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു, ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.
പിൽക്കാലത്ത് ഇൻഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ, ജൈനമതക്കാരനായിരുന്ന ഡോക്ടർ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ ശ്രീ. അബ്‌ദുൾ കലാം എന്നിവരായിരുന്നു. അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും, അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി ഉണ്ടായിരുന്നൊള്ളൂ.
പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാൻ ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും, ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകൾക്ക് പിന്തുണ നൽകുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
പിന്നീട്, കാര്യങ്ങൾ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബർ 21 ന് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തിൽ നിന്ന് കുതിച്ചുയർന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാർദ്ദത്തിന്റെ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ടു.
1969-ൽ 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' (ISRO) നിലവിൽ വന്നതോടെ, തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS)- എന്നാ പഴയ പേര് ഉപേക്ഷിച്ചു. അന്ന്, ആ 'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്, ഇന്ന് ചന്ദ്രനിൽ വരെ എത്തി നിൽക്കുന്നു. മികവിന്റെ കാര്യത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം. എന്നാൽ, ചെലവിന്റെ കാര്യത്തിലോ, പിൻനിരയിലും! അതിനാൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ കൂടുതൽ രാജ്യങ്ങൾ ഐ.എസ്.ആർ.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
പ്രസംഗത്തിന്റെ അവസാനം ശ്രീ. കലാം, ശ്രോതാക്കളായ ഞങ്ങളോട് ഇങ്ങനെ ചോദിച്ചു ? എന്താണ്, 55- വർഷങ്ങൾക്ക് മുൻപ്, ദീർഘവീക്ഷണത്തോടെ ഈ കാര്യങ്ങളൊക്കെയും ചെയ്യുവാൻ ഞങ്ങൾക്ക് ബലം നൽകിയത് എന്ന് അറിയാമോ ? അതിന് അദ്ദേഹം തന്നെ മറുപടിയും പറഞ്ഞു. ഇച്ഛാശക്തിയും, കഠിനാധ്വാനവും, തീർച്ചയായും ഞങ്ങളിൽ ഉണ്ടായിരുന്നു, പക്ഷേ അതിൽ എല്ലാം ഉപരി, ജാതി-മത വർഗ്ഗത്തിന് അതീതമായി 'ഇന്ത്യക്കാരൻ' എന്നൊരു വികാരം ഞങ്ങൾ എല്ലാവരും നെഞ്ചിൽ ഏറ്റിയിരുന്നു, ഇന്നത്തെ രാഷ്ട്രീയ നാടകത്തിൽ ഇൻഡ്യയിലെ പുതുതലമുറയ്ക്കും നഷ്ടമാകുന്നതും അത് തന്നെ !.😊
@Anil Joseph Ramapuram.✍️
വാൽക്കഷണം : ആ കാലത്ത് തുമ്പ ഒരു കുഗ്രാമം ആയിരുന്നു, അതിനാൽ ശാസ്ത്രജ്ഞർ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ ആയിരുന്നു. ആകെയുള്ള, ഒരേയൊരു ജീപ്പ് എപ്പോഴും തിരക്കായതിനാൽ, പലപ്പോഴും സൈക്കിളിലും, കാൽനടയുമായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായറാഴ്ചകളിലും ബീച്ചിലും, തിരുവനന്തപുരം 'ശ്രീകുമാർ' തിയേറ്ററുകളിലുമായി ചിലവഴിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു.
Sanjo Joseph Script writer of Falimy & Hello Mummy..!
കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...
-
തത്വമസി: പണ്ട്, പണ്ട്, വളരെ പണ്ട്, 12 കൊല്ലത്തെ ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ആശ്രമത്തിൽ തിരിച്ചെത്തിയ ശ്വേതകേതുവിനോട് അച്ഛൻ ആരുണി മഹർഷി ചോദ...
-
എങ്ങനെയാണ് ഏകാധിപതികൾ ജന്മമെടുക്കുന്നത്..? ഈയടത്ത് കാലത്ത് വായിച്ചതിൽ ഏറ്റവും സ്വാധീനിച്ച പുസ്തകമാണ് 2020-ൽ പുറത്തിറങ്ങിയ, റൂത് ബെൻ-ഗ്യാറ്റ...
-
കൂട്ടുകാരന്, പിറന്തനാൾ വാഴ്ത്തുക്കൾ..! തൻ്റെ തൂലിക കൊണ്ട് മലയാള സിനിമ മേഖലയിൽ തൻ്റേതായ ശൈലിയിൽ കഥയും, തിരക്കഥയും, സംഭാഷണങ്ങളും ര...